HOME
DETAILS
MAL
ടോമിന് തച്ചങ്കരിക്കെതിരായ കേസ് തുടരും: ഹരജി തള്ളി ഹൈക്കോടതി
backup
June 10 2020 | 09:06 AM
തിരുവനന്തപുരം: അനധികൃത സ്വത്ത്സമ്പാദന കേസില്‍ നിന്നും ഒഴിവാക്കണമെന്ന ടോമിന് ജെ തച്ചങ്കരിയുടെ ഹരജി ഹൈക്കോടതി തള്ളി.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിടുതല്‍ ഹരജി തള്ളിയ കോട്ടയം വിജിലന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന് ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."