പ്രവാസി കമ്മിഷന്റെ സിറ്റിങില്‍ പരിഗണിച്ച പരാതികളെല്ലാം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി
കൊച്ചി: പ്രവാസി കമ്മിഷന്റെ ഇന്നലെ കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച പരാതികളെല്ലാം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. ആറു കേസുകളാണ് ജസ്റ്റിസ് പി ഭവദാസന്‍ ചെയര്‍മാനായ കമ്മീഷന്റെ പരിഗണനയ്ക്കായി വന്നത്. കേസുകളെല്ലാം അടുത്തമാസം 18നു കൊച്ചിയില്‍ തന്നെ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കാനായിട്ടാണ് മാറ്റിയിരിക്കുന്നത്.
കമ്മിഷനു മുന്‍പാകെ എത്തിയ മൂന്നു കേസുകളില്‍ നേരത്തെ ലഭിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് കക്ഷികളോട് 18നു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു കേസില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവ ഹാജരാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. രണ്ടു കേസുകളില്‍ ബന്ധപ്പെട്ട അധികൃതരുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്ത സിറ്റിംഗിനു മുന്‍പ് നല്‍കാനാണ് നിര്‍ദ്ദേശം. നാലാമത്തെ സിറ്റിംഗാണ് ഇന്നലെ നടന്നത്. 12 കേസുകളാണ് ഇന്നലെ പരിഗണിയ്ക്കുന്നതിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഹാജരാകാതിരുന്നതിനാല്‍ മറ്റു കേസുകള്‍ മാറ്റിവെച്ചു. ഇവയും അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ജസ്റ്റിസ് പി ഭവദാസന്റെ കലൂര്‍ ആസാദ് റോഡ് മനക്കപറമ്പ് ലെയിനിലെ വസതിയായ ശ്രീനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലായിരുന്നു സിറ്റിംഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."