HOME
DETAILS

കെ.ഇ.ആര്‍ ഭേദഗതി: നിയമനാംഗീകാരത്തിനുള്ള തടസം നീങ്ങി

  
backup
March 27 2019 | 22:03 PM

%e0%b4%95%e0%b5%86-%e0%b4%87-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%be%e0%b4%82%e0%b4%97

മലപ്പുറം: കെ.ഇ.ആര്‍ ഭേദഗതി വീണ്ടും മാറ്റം വരുത്തിയ ശേഷവും സാങ്കേതിക കാരണംമൂലം നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് ആശ്വാസമായി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്. 2006 മുതല്‍ 2016 വരെ എയ്ഡഡ് സ്‌കൂളുകളിലെ അധിക തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനുതുല്യമായ തസ്തികകളില്‍ സംരക്ഷിതാധ്യാപകരെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ 2018 ലെ മുന്‍ ഉത്തരവുമൂലം (100/2017) പ്രതിസന്ധിയിലായ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുതിയ സ്പഷ്ടീകരണം ഇറക്കിയിരിക്കുന്നത്. മാനേജര്‍മാരുടെ നിയമനാധികാരം നിയന്ത്രിക്കുന്നതിന് 1:1 വ്യവസ്ഥ ചെയ്യുന്ന 2010ലെ ( 10/10) ഉത്തരവിനു പിന്നാലെ 2016 ജനുവരി 29ന് കേരള വിദ്യാഭ്യാസ റൂള്‍ (കെ.ഇ.ആര്‍) ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകര്‍ പ്രതിസന്ധിയിലായതോടെ കോടതി അനുമതിവാങ്ങിയാണ് സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി കഴിഞ്ഞ ഫെബ്രുവരി 28ന് വീണ്ടും മാറ്റം വരുത്തിയത്.
എന്നാല്‍ 2018ലെ (100/2017) ഉത്തരവിന്റെ പ്രാബല്യത്തിയതി സര്‍ക്കുലര്‍ ഇറങ്ങിയ 2018 സെപ്റ്റംബര്‍ 11 ആണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ജെസ്സി ജോസഫ് പുതിയ സ്പഷ്ടീകരണ ഉത്തരവിറക്കിയത്്. സര്‍ക്കുലര്‍ ഇറങ്ങിയ ദിവസം മുതലാണ് ഇതിന്റെ പ്രാബല്യത്തിയതി എന്ന് വ്യക്തമാക്കിയതോടെ നേരത്തെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിരസിച്ച നിയമന ശുപാര്‍ശകള്‍ വീണ്ടും പരിഗണിച്ച് അംഗീകാരം നല്‍കേണ്ടി വരും. ഇതോടെ 2006- 07 മുതല്‍ 2016 ജനുവരി 28 വരെയുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ക്ക് തത്തുല്യമായ എണ്ണം സംരക്ഷിതാധ്യാപകരെ നിയമിക്കേണ്ടത് 2018 സെപ്റ്റംബര്‍ 11 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ മതിയാവും.
അതേസമയം, സുപ്രിംകോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ 1:1 വ്യവസ്ഥ ചെയ്യുന്ന 2010 ലെ 10/10 ഉത്തരവ് കേസില്‍ കക്ഷി ചേര്‍ന്ന മാനേജ്‌മെന്റുകള്‍ക്ക് ബാധകമാവില്ല. സംസ്ഥാനത്തെ നാനൂറോളം എയ്ഡഡ് മാനേജ്‌മെന്റുകളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്്. 1979 ന് ശേഷമുള്ള (ന്യൂലി ഓപ്പണ്‍)സ്‌കൂളുകളിലെ റിട്ടയര്‍മെന്റ്, രാജി പോലുള്ള ഒഴിവുകളില്‍ ഒരു തസ്തിക സംരക്ഷിതാധ്യാപകര്‍ക്ക് ഒഴിച്ചിട്ടും അധിക തസ്തികകളില്‍ 1:1 അനുപാതത്തിലും മാനേജര്‍ക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിയാണ് കെ.ഇ.ആര്‍ ഭേദഗതി ഫെബ്രുവരി 28 ന് വീണ്ടും മാറ്റം വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം നിരസിക്കപ്പെട്ട നിയമനാംഗീകാര അപേക്ഷകള്‍ പുതിയ സ്പഷ്ടീകരണംകൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്നും ഇതിനായി അപ്പലേറ്റ് ഉത്തരവ് ആവശ്യമില്ലെന്നുമാണ് പറയുന്നത്.
അനാവശ്യകാരണങ്ങള്‍ പറഞ്ഞ് നിയമനാംഗീകാരം വൈകിപ്പിക്കുന്ന വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  a few seconds ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  17 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago