HOME
DETAILS

വിഭിന്ന ശേഷിക്കാര്‍ക്കു തുടര്‍പഠനത്തിനും തൊഴില്‍ പരിശീലനത്തിനും അവസരം

  
backup
April 18 2017 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


കൊച്ചി: വിഭിന്നശേഷിയുള്ളവര്‍ക്കു തുടര്‍പഠനത്തിനും തൊഴില്‍ പരിശീലനത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റില്‍ അവസരമൊരുക്കുന്നു. വിഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കാനും അവരുടെ തുടര്‍ പഠനം, പുനരധിവാസം, തൊഴില്‍ പരിശീലനം, സാമ്പത്തിക സഹായം എന്നിവയ്ക്ക് അര്‍ഹരായവരെ കണ്ടെത്താനുമായി സെന്റര്‍ ഫോര്‍ എംപവര്‌മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള കലക്ടറേറ്റ് ആസൂത്രണസമിതി ഹാളില്‍ നിര്‍വഹിച്ചു.പദ്ധതിയിലേക്ക് ഇപ്പോള്‍ സെന്റര്‍ ഫോര്‍ എംപവര്‌മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. മെയ് 25 വരെ അപേക്ഷ സ്വീകരിക്കും.
മുന്‍പ് അപേക്ഷിച്ചിട്ടു ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 150,000 രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ള വിഭിന്നശേഷിയുള്ള കുടുംബങ്ങള്‍ക്കും സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്കു അപേക്ഷിക്കാം. മാസം നിശ്ചിത തുക വിഭിന്നശേഷിയുള്ള കുട്ടിയുടെ ആവശ്യത്തിനായി ലഭിക്കുന്ന പദ്ധതി 25 വയസ്സിനു താഴെയുള്ളവര്‍ക്ക് മാത്രായിട്ടുള്ളതാണ്. തൊഴില്‍ പരിശീലനത്തിനും പുനരധിവാസത്തിനും ഇതേ അപേക്ഷാ ഫോം ഉപയോഗിക്കാവുന്നതാണ് . അപേക്ഷ ഫോം ംംം.രലളലല.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം വില്ലേജ് ആഫീസില്‍ നിന്നുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും സമര്‍പ്പിക്കണം. നാല്‍പതു ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
സംസ്ഥാനത്തു താമസമാക്കിയ ആര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സമര്‍പ്പിക്കേണ്ടതില്ല. ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്കും പുനരധിവാസത്തിനായി അപേക്ഷിക്കാം. അതിനായുള്ള അപേക്ഷയും വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. പാചകത്തില്‍ താല്‍പര്യമുള്ള വിഭിന്ന ശേഷിക്കാരെ ഉടന്‍ ആരംഭിക്കുന്ന സംരംഭത്തിലേക്കു പരിഗണിക്കും.
അപേക്ഷ ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ്, എക്‌സ് എല്‍328, പാര്‍ത്ഥസാരഥി ബില്‍ഡിംഗ്, മിനി മുത്തൂറ്റ് റോയല്‍ സക്വയറിന് എതിര്‍വശം,ഡിഎച്ച് റോഡ്, ജോസ് ജംഗ്ഷന്‍, പിന്‍ 682016 എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയയ്ക്കണം.കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ സോഷ്യല്‍ വെല്‍ഫേര്‍ ഡയറക്ടര്‍ പ്രീതി വില്‍സണ്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് ചെയര്‍മാന്‍ ഡോ മേരി അനിത , ഡോ അനസ് കെ എ , ഡിഡിഇ ജോര്‍ജ് വര്‍ഗീസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  26 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  35 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  40 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago