HOME
DETAILS
MAL
ഡിഫ്തീരിയ: 25,000 ഡോസ് വാക്‌സിന്‍ എത്തി
backup
July 13 2016 | 19:07 PM
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനു 25,000 ഡോസ് വാക്‌സിന്‍ എത്തി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലെ സ്‌കൂളുകളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ മരുന്നു നല്‍കുക. കൊണ്ടോട്ടി, ഓമാനൂര്‍, വേങ്ങര, നെടുവ, വെട്ടം, കുറ്റിപ്പുറം, വളവന്നൂര്‍, മങ്കട എന്നീ ആരോഗ്യ ബ്ലോക്കുകളിലാണു ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."