നീന്തല്‍ക്കുളത്തില്‍ കുളിച്ച പന്ത്രണ്ടുകാരന്റെ മരണകാരണം അമീബിക് എന്ന അത്യപൂര്‍വ മസ്തിഷ്‌കജ്വരം
കോഴിക്കോട്: നീന്തല്‍ക്കുളത്തില്‍ക്കുളിച്ച പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് അപൂര്‍വ രോഗം. മലപ്പുറം പറപ്പൂര്‍ സ്വദേശിയായ മിഷാല്‍ ആണ് അമീബിക് എന്ന മസ്തിഷ്‌കജ്വരം പിടിപെട്ട് മരിച്ചത്. ഈ രോഗമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കോട്ടക്കല്‍ സ്വദേശി കൊഴൂര്‍ വടക്കന്‍ ശരീഫ്മോന്റെയും സമീറയുടെയും മകനായിരുന്നു മിഷാല്‍ (12). പറപ്പൂര്‍ എ.യു.പി.സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഇന്ത്യയില്‍ ഇതുവരെ 15 പേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞയാഴ്ച കുട്ടി രണ്ടുദിവസം കോഴിക്കോട്ടെ ബന്ധുവീട്ടിലേക്കു വിരുന്നുവന്നിരുന്നു. ഇതിനിടെ നീന്തല്‍ക്കുളത്തില്‍ മിഷാല്‍ മുങ്ങികുളിച്ചിരുന്നു. തുടര്‍ന്ന് തലവേദന, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് അത്യപൂര്‍വ രോഗബാധ കണ്ടെത്തിയത്. ആരോഗ്യനില വഷളായ കുട്ടി വെന്റിലേറ്ററിലായിരുന്നു.
പ്രൈമറി അമീബിക് മെനിംഗോ എന്‍സഫലൈറ്റിസ് (പിഎഎം) ആണ് മിഷാലിനെ ബാധിച്ചത്. ദീര്‍ഘനേരം നീന്തല്‍ക്കുളത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ സംശയമാണ് രോഗനിര്‍ണയത്തിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."