കാംപസുകളില്‍ ശക്തമായ വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടാകണം: ഡോ. ഷീന ഷുക്കൂര്‍
കോട്ടയം: കാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ശക്തി ക്ഷയിക്കുന്ന പ്രവണത നല്ലതല്ലെന്നു പ്രോ.വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍. 21 ന് പ്രോ.വി.സി സ്ഥാനമൊഴിയുന്ന ഷീന ഷുക്കൂറിന് കോട്ടയം പൗരാവലിയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍.
കാംപസുകളില്‍ ശക്തമായ വിദ്യാര്‍ഥി സംഘടനകളുണ്ടാകണമെന്നും അവര്‍ ചൂണ്ടികാട്ടി. സര്‍വകലാശാലയില്‍ ഒരു വിഭാഗം ഉദാസീനതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.വിദ്യാര്‍ഥികള്‍ നല്ലതു ചെയ്താലും അഭിനന്ദിക്കാന്‍ മടി കാണിക്കുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം.
സര്‍വകലാശാലക്ക് പുറത്തുള്ള ജനങ്ങളാണ് തന്നെ കോട്ടയത്ത് പിടിച്ചു നിര്‍ത്തിയതെന്ന് ഡോ.ഷീനാ ഷുക്കൂര്‍ പറഞ്ഞു. വിവിധ മേഖലകളിലുള്ള ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ഒരുപാട് നല്ല അനുഭവങ്ങളും തിരിച്ചറിവുകളും ഇവിടുത്തെ ജനങ്ങള്‍ക്ക് തരാന്‍ സാധിച്ചു. നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നും സ്ത്രീകള്‍ക്ക് വേണ്ടിയും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയും പല അവസരങ്ങളിലും പോരാടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി .
കോട്ടയത്തെ കീഴടക്കിയാണ് ഡോ.ഷീനാ ഷുക്കൂര്‍ എം.ജി.സര്‍വകലാശാല വിടുന്നതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. നിയമപാണ്ഡിത്യം ഏറെയുള്ള ഷീന ഷുക്കൂറിനെ കാത്തിരിക്കുന്നത് നിരവധി നേട്ടങ്ങളാണ്. നിയമ ലോകത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിത്വമാണ് അവരുടേത്. താന്‍ പലപ്പോഴും സംശയങ്ങള്‍ തീര്‍ക്കാന്‍ ഷീനയെ വിളിക്കാറുണ്ട്. ഞൊടിയിടയിലാണ് സംശയ നിവാരണം ഉണ്ടാകുന്നത്.
ഇവരുടെ യോഗ്യതക്കനുസരിച്ചുള്ള പദവിയാണോ പ്രൊ. വൈസ് ചാന്‍സിലര്‍ എന്ന് പലേപ്പാഴും ചിന്തിച്ചിട്ടുണ്ട്. ഇവര്‍ ഇതിനുമേലുള്ള ഉള്ള പദവികള്‍ ലഭിക്കാന്‍ അര്‍ഹയാണ്. കോട്ടയത്തെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സഭാ മേഖലകളില്‍ നിന്നും പ്രമുഖര്‍ പെങ്കടുത്ത ചടങ്ങ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ.വി.ബി.ബിനു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."