ഹജ്ജ് കര്‍മങ്ങള്‍ പഠിക്കേണ്ടത് അനിവാര്യം: പി.കെ.പി
കണ്ണൂര്‍: പരിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നവര്‍ എല്ലാ വശങ്ങളും പഠിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹജ്ജ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ സാമ്പത്തികവും സമയവും ആരോഗ്യവും ചെലവാകുന്ന ഹജ്ജ് കര്‍മം അജ്ഞതയോടെ നിര്‍വഹിച്ചാല്‍ ഫലമില്ലാത്തതായി തീരുമെന്നും ഹജ്ജിന്റെ കര്‍മങ്ങള്‍ യഥാവിധി പഠിക്കാന്‍ എല്ലാവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഉമര്‍ കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നല്‍കി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ ഹൈത്തമി, ഇ.കെ അഹ്മദ് ബാഖവി, അബ്ദുസമദ് മുട്ടം, കെ.കെ മുഹമ്മദ്, ഉസ്മാന്‍ ഹാജി വേങ്ങാട്, ബഷീര്‍ അസ്അദി നമ്പ്രം, അബ്ദുറഹ്മാന്‍ ദാരിമി സംസാരിച്ചു. ഇന്ന് രാവിലെ 10ന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ ക്യാംപിന് പി.പി ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മാണിയൂര്‍ അഹ്മദ് മൗലവി കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഹജ്ജ് ഗൈഡന്‍സ് ക്ലാസ് നടക്കും. ക്യാംപ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."