തുരുമ്പെടുത്ത് നശിക്കുന്നത് കോടികള്‍
കോട്ടയം: വേമ്പനാട്ടുകായലിലെയും കുട്ടനാടന്‍ തോടുകളിലെയും പോള വാരി അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച പ്ലാന്റ് നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. വോട്ട് കൈക്കലാക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്ന പദ്ധതികളിലൂടെ നഷ്ടം സര്‍ക്കാറിന് നഷ്ടം കോടികള്‍.
കോട്ടയം മാര്‍ക്കറ്റില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാകാതെ വന്നതോടെ പ്ലാന്റ് തുരുമ്പെടുത്തു തുടങ്ങി. ഏകദേശം അഞ്ചുകോടിയുടെ സാധനസാമഗ്രികളാണ് ഇത്തരത്തില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
പാടശേഖരങ്ങളിലെയും കോട്ടയം മാര്‍ക്കറ്റിലെയും അവശിഷ്ടങ്ങള്‍ അരച്ച് വൈദ്യുതി ഉത്പാദിപ്പിച്ച നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനം നടത്തി ആറു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒന്നും പ്ലാന്റില്‍ നിന്ന് വൈദ്യുതി മാത്രം ഉത്പാദിപ്പിച്ചിട്ടില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ പോള അരയ്ക്കലും വെളിച്ചവുമുണ്ടായില്ല.
പോള വാരി ഉണക്കിയശേഷം അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ശേഷിക്കുന്നത് ജൈവവളമാക്കുകയും ചെയ്യാനുള്ള പ്ലാന്റാണ് കോട്ടയത്തുണ്ടാക്കിയത്. ഏതാനും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും താത്പര്യമായിരുന്നു ഇതിനു പുന്നില്‍.
പോള അരച്ച് വൈദ്യുതി തയാറാക്കാനുള്ള സാങ്കേതിക വിദഗ്ധരില്ലാതെയാണ് ഇതിനുള്ള യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ തന്നെ അത് വൈദ്യുതി ബോര്‍ഡ് ഏറ്റെടുക്കുമോ എന്നതിലും ഉറപ്പുണ്ടായിരുന്നില്ല.
ദിവസം ഒരു ടണ്‍ മാലിന്യം വീതം സംസ്‌കരിക്കാനായിരുന്നു പദ്ധതി. അഞ്ചു വര്‍ഷത്തിനുള്ളില്‍ വേമ്പനാട്ടുകായലിലെ പോളം അപ്പാടെ നീക്കം ചെയ്യാന്‍ പറ്റും വിധം കുടുംബശ്രീയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കുട്ടനാട് പാക്കേജിലെ മറ്റ് പല പദ്ധതികളും പോലെ ധൂര്‍ത്തിന്റെ മറ്റൊരു ഭാഗമായിരുന്ന മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."