HOME
DETAILS
MAL
രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനപദ്ധതി കിഫ്ബി പോലെയല്ല: ചെന്നിത്തല
backup
March 28 2019 | 00:03 AM
തിരുവനന്തപുരം: കിഫ്ബി പോലുള്ള പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല. അധികാരത്തിലേറിയാല്‍ നടപ്പാക്കുന്നതിനുവേണ്ടി തയാറാക്കിയ പദ്ധതിയാണ്. ഇതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നാണ് മന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നത്. താന്‍ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."