HOME
DETAILS
MAL
ബെവ്ക്യു ആപ്പിലെ പിഴവുകള്‍ മുതലെടുത്ത് ബാറുകളില്‍ മദ്യവില്പന തകൃതി
backup
June 11 2020 | 02:06 AM
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിലെ പിഴവുകള്‍ മുതലെടുത്ത് സംസ്ഥാനത്തെ ബാറുകളില്‍നിന്നു യഥേഷ്ടം മദ്യം വില്‍ക്കുന്നു. ഒരു മൊബൈല്‍ ഫോണില്‍നിന്ന് അഞ്ച് ദിവസത്തിനിടെ ഒരു തവണ മാത്രമാണ് മദ്യം വാങ്ങാന്‍ കഴിയുന്നത്. ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ കിട്ടുന്ന ആള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വാങ്ങുകയും ചെയ്യാം. മദ്യം വാങ്ങാന്‍ ടോക്കണ്‍ ലഭിക്കുകയും എന്നാല്‍ മൂന്നു ലിറ്റര്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നവരുടെ ടോക്കണ്‍ ഉപയോഗിച്ചാണ് ബാറുകളില്‍ യഥേഷ്ടം മദ്യം വില്‍പ്പന നടക്കുന്നത്.
ഇത്തരത്തില്‍ ടോക്കണുകള്‍ പരമാവധി ഉപയോഗിക്കാതെ മദ്യം വാങ്ങുന്നവരുടെ കണക്കിലെഴുതിയശേഷം അനധികൃതമായി ബാറുകളില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.
ഇതിനിടെ, ബെവ്ക്യൂ ആപ്പ് തയാറാക്കുമ്പോള്‍ ബിവറേജസ് കോര്പ്പറേഷന് നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. എക്സൈസ് അധികൃതരും ബിവറേജസ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ടോക്കണ്‍ വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയത്.
ബുക്കിങ്ങ് തുല്യമായി വീതിച്ചാല്‍ ബാറുകളെ അപേക്ഷിച്ച് വില്‍പ്പന കേന്ദ്രങ്ങള്‍ കുറവുള്ള ബിവറേജസ് കോര്പ്പറേഷന് നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ബാറുകള്‍ക്ക് ലാഭമുണ്ടാക്കും വിധത്തില്‍ പ്രോഗ്രാം തയാറാക്കിയത്. ഇതാണ് വന്‍ നഷ്ടത്തിലേക്ക് ബെവ്കോയെയും കണ്‍സ്യൂമര്‍ ഫെഡിനെയും കൊണ്ടെത്തിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."