HOME
DETAILS
MAL
ക്വാറിയിങ് പെര്‍മിറ്റില്‍ ഇളവ്
backup
June 11 2020 | 02:06 AM
തിരുവനന്തപുരം: 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിങ് പെര്‍മിറ്റ് എടുക്കുന്നതിന് ഇളവു നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കെട്ടിട നിര്‍മാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിങ് പെര്‍മിറ്റ് നിഷ്കര്‍ഷിച്ചിരുന്നു. ഇപ്രകാരം പെര്‍മിറ്റ് സമ്പാദിക്കാന്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമസ്ഥരില്‍നിന്നു സമ്മതപത്രം, റവന്യൂ രേഖകള്‍, സര്‍വെ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു.
ഇളവ് നല്‍കുന്നതോടെ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖല നേരിട്ട പ്രതിസന്ധിക്ക് പരിഹാരമാകും. കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിക അനുമതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്തും 300 ചതുരശ്രമീറ്റര്‍ എന്നത് ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ചതിന്റെ അടിസ്ഥനത്തിലാണ് 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിങ് പെര്‍മിറ്റ് എടുക്കുന്നതില്‍ ഇളവ് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."