HOME
DETAILS
MAL
വായ്പാ തട്ടിപ്പ്; ആഭരണങ്ങള്‍ തിരിച്ചെത്തിച്ചു
backup
June 11 2020 | 02:06 AM
മുംബൈ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ ഹോങ്കോങ്ങിലേക്കു കടത്തിയ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയമണ്ടും രത്നവുമടങ്ങുന്ന 1,350 കോടി രൂപ വിലവരുന്ന 2,340 കിലോ ആഭരണങ്ങളാണ് മുംബൈയില്‍ തിരിച്ചെത്തിച്ചത്.
തിരിച്ചെത്തിച്ച 108 വസ്തുക്കളില്‍ 32 എണ്ണം നീരവ് മോദിയുടേതും 76 എണ്ണം മെഹുല്‍ ചോക്സിയുടേതുമാണ്. വായ്പാ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുന്നതറിഞ്ഞതോടെ ഇരുവരും ഇന്ത്യ വിട്ടിരുന്നു. ലണ്ടനില്‍ അറസ്റ്റിലായി ജയിലിലുള്ള നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."