'വെറും ശിശു'- രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ മമത
കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തില്‍ വെച്ച് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മറുപടി. 'അയാള്‍ വെറും ശിശുവാണ്. ഞാന്‍ അതേ കുറിച്ച് എന്തു പറയാന്‍'- മമത പ്രതികരിച്ചു.
രാഹുല്‍ പരാമര്‍ശം നടത്തി നാല് ദിവസം കഴിഞ്ഞാണ് മമത പ്രതികരിക്കുന്നത്. എന്നാല്‍ രാഹുലിനേക്കാള്‍ 15 വര്‍ഷത്തെ സീനിയോറിറ്റിയുള്ള മമത സോണിയയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു. എന്നാല്‍ കഴിഞ്ഞ മാസംബംഗാളിലെ ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ വിമര്‍ശനത്തില്‍ ഈ ബന്ധം ഉലഞ്ഞതായും അവരോര്‍മിച്ചു. ഞങ്ങളിത് മറക്കില്ല' എന്ന് അന്ന് മമത സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു.
ബംഗാളില്‍ മമതയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും മറ്റാര്‍ക്കും അവിടെ ശബ്ദിക്കാന്‍ അവകാശമില്ലെന്നുമാണ് രാഹുല്‍ ബംഗാളിലെ മാല്‍ഡയില്‍ വെച്ച് പറഞ്ഞത്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍. ബി.ജെ.പിയെ കുറിച്ചും രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."