HOME
DETAILS
MAL
മാര്‍ച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് കോളജ് അധികൃതര്‍
backup
July 04 2018 | 05:07 AM
കോഴിക്കോട്: ബാലുശേരിയിലെ കൂനഞ്ചേരി ദാറുന്നജാത്ത് അറബി കോളജിലേക്ക് ഒരു കൂട്ടം വ്യാപാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ധര്‍മ സ്ഥാപനമായ കോളജ് ഉദാരമതികളുടെ സഹായ സഹകരണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഏക സ്ഥിരവരുമാനമായി ഉള്ളത് നല്ലളം കോഹിനൂര്‍ ബില്‍ഡിങില്‍ നിന്നും ലഭിക്കുന്ന വാടക മാത്രമാണ്. എന്നാല്‍ മാന്യമായ വാടക വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിഞ്ഞു നില്ക്കുന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിച്ചത്.
ന്യായമായ വാടക തരാതെയും അനധികൃത നിര്‍മാണം നടത്തിയും ചെയ്തപ്പോള്‍ കോടതിയെ സമീപിക്കുകയും കോളജിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായാണ് ഇന്ന് സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും കോളജ് മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."