പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 30 മുതല്‍
ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 30, 1, 2, 3 തിയതികളില്‍ നടക്കും. പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍ എന്നിവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് പരിശീലനം.
മണ്ഡലത്തില്‍ 76 പോളിങ് കേന്ദ്രങ്ങളിലായി 164 ബൂത്തുകളാണുള്ളത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ട പരിശോധന നടത്തി. പോളിങ്ങിനു വേണ്ട സജ്ജീകരണങ്ങള്‍ മിക്ക കേന്ദ്രങ്ങളിലുമുണ്ടെന്നു പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. റാംപുകളില്ലാത്ത 50 കേന്ദ്രങ്ങളില്‍ താല്‍ക്കാലിക റാംപ് സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടര്‍മാര്‍ വെയില് കൊള്ളാതിരിക്കാനുള്ള സൗകര്യമൊരുക്കാനും കുടിവെള്ള സംവിധാനവും ഉറപ്പാക്കും. സുഗമമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറു വില്ലേജുകളിലായി 16 സെക്ടറല്‍ ഓഫിസര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാം വാഹനവും അനുവദിച്ചിട്ടുണ്ട്. സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കോളനികള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നല്കി വരികയാണ്. ഇവര്‍ക്കു പുറമെ മൂന്നു ഫ്ളയിങ് സ്ക്വാഡ്, രണ്ടു ഡിഫേസ്മെന്റ് സ്ക്വാഡ്, പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് എം.സി.സി സ്ക്വാഡ്, വിഡിയോ കവറേജ് ടിം എന്നിവയും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."