ടയര്‍ പഞ്ചറായ ലോറിക്ക് അഭയം ജീപ്പ് സ്റ്റാന്‍ഡ്
തേഞ്ഞിപ്പലം: ഭാരമേറിയ ഇരുമ്പ് കാലുമായെത്തിയ ലോറിയുടെ ടയര്‍ പഞ്ചറായതോടെ ലോറി അഭയം തേടിയത് ജീപ്പ് സ്റ്റാന്‍ഡില്‍. കഴിഞ്ഞദിവസം രാത്രി ദേശീയപാത മേലെ ചേളാരിയിലാണ് സംഭവം. ഭാരമേറിയ ഇരുമ്പ് കാലുമായി രാമനാട്ടുകര ഭാഗത്തേക്ക് അടപോകുകയായിരുന്ന ലോറിയുടെ ഒരു ചക്രം ദേശീയപാത മേലെ ചേളാരി അങ്ങാടിയില്‍ വച്ച് പഞ്ചറാവുകയായിരുന്നു. ഉടനെ തന്നെ ലോറി റോഡരികിലേക്ക് മാറ്റി. എന്നാല്‍ ലോറി നിര്‍ത്തിയത് അങ്ങാടിയിലെ ജിപ്പ് സ്റ്റാന്‍ഡിലാണെന്ന് നേരം പുലര്‍ന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. ജീപ്പുകള്‍ സ്റ്റാന്ഡിലെത്തിത്തുടങ്ങിയതോടെ, ജീപ്പുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലം കവര്‍ന്നെടുത്തതില്‍ ലോറി ജീവനക്കാരും കുഴങ്ങി.ജീപ്പ് നിര്‍ത്തിയിടാന്‍ വേറെ സ്ഥലം തേടേണ്ടിവന്നത് ജീപ്പ് ഡ്രൈവര്‍മാരെയും വലച്ചു.പിന്നീട് പകല്‍ പത്തുമണിയോടെ ടയറിന്റെ കേടുതീര്‍ത്ത് ലോറി സ്ഥലം വിട്ടത് ഏറെ ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."