HOME
DETAILS
MAL
ലാല്‍ബാഗിലെ ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കുന്നു
backup
April 18 2017 | 23:04 PM
ബംഗളൂരു: കബ്ബണ്‍ പാര്‍ക്കിന്റെ ചുവടുപിടിച്ച് ബംഗളൂരുവിലെ പ്രശസ്ത ഉദ്യാനമായ ലാല്‍ബാഗും കൊഴിഞ്ഞ ഇലകള്‍ ജൈവവളമാക്കുന്നു. 300 ഏക്കറോളം വരുന്ന ഉദ്യാനത്തില്‍ കൊഴിഞ്ഞുവീഴുന്ന ടണ്‍കണക്കിന് ഉണങ്ങിയ ഇലകളാണ് വളമാക്കുന്നത്.
ആദ്യഘട്ടമായി അടുത്ത ആഴ്ചമുതല്‍ ചെറിയ ഇലകള്‍ വളമാക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഉദ്യാനത്തില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങളുടെ വെറും അഞ്ചുശതമാനം മാത്രമാണ് ഇതുവഴി സംസ്‌കരിച്ചു മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനാകുക. ഉടന്‍തന്നെ 80 ശതമാനം മാലിന്യങ്ങളും വളമാക്കാന്‍ ശേഷിയുള്ള സാമഗ്രികള്‍ എത്തിക്കുമെന്ന് ഹോര്‍ട്ടികള്‍ചര്‍ ജോയിന്റ് ഡയരക്ടര്‍ ഡോ. ജഗദീഷ് പറഞ്ഞു.
കബ്ബണ്‍ പാര്‍ക്ക് കഴിഞ്ഞ ആഴ്ച പുതിയ സംവിധാനത്തിനു തുടക്കമിട്ടിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതോടെയാണ് അധികൃതര്‍ ലാല്‍ബാഗിലും പരീക്ഷണത്തിനു മുതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."