HOME
DETAILS
MAL
മലിനജലം പരന്നൊഴുകി; യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി
backup
April 18 2017 | 23:04 PM
വളാഞ്ചേരി: ടൗണിന്റ ഹൃദയഭാഗത്ത് കൂടി മലിനജലം പരന്നൊഴുകിയത് യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി. വളാഞ്ചേരി ജങ്ഷനില്‍ വില്ലേജ് ഓഫിസ് സമീപത്തുള്ള ഓടയില്‍ നിന്ന് മലമൂത്ര വിസര്‍ജന അടക്കമുള്ള മലിന ജലം റോഡിലേക്ക് ഒഴികിയത് യാത്രക്കാരെയും വ്യാപാരികളെയും പ്രയാസത്തിലാക്കും.
പരിസരത്തെ വ്യാപാരികളും കാല്‍നട യാത്രക്കാരും മൂക്ക് പൊത്തിയാണ് ഇതുവഴി കടന്ന് പോകുന്നത്. സാധാരണ മഴക്കാലത്താണ് ഇത്തരത്തില്‍ ഓടകള്‍ നിറഞ് പുറത്തേക്ക് ഒഴുകുന്നത്.
എന്നാല്‍ നഗരസഭ അധികൃതര്‍ യഥാസമയങ്ങളില്‍ ഓട വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് കടുത്തവേനലിലും മലിനജലം പുറത്തേക്ക് ഒഴുകാന്‍ കാരണമെന്ന് നാട്ടുകാരും വ്യാപരികളും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."