HOME
DETAILS
MAL
കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍, വെല്ലൂര്‍ വേലൂരും; 1,018 സ്ഥലനാമങ്ങളിലെ ഇംഗ്ലീഷ് ചുവ മാറ്റി തമിഴ്‌നാട്
backup
June 11 2020 | 16:06 PM
ചെന്നൈ: തമിഴ്‌നാട്ടില്‍ 1,018 സ്ഥലങ്ങളുടെ പേരുകള്‍ ഇംഗ്ലീഷില്‍നിന്നു തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി. ഈ വിഷയത്തില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയ്ക്കു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍ എന്നാണ് അറിയപ്പെടുക. അംബട്ടൂര്‍ അംബത്തൂരായും വെല്ലൂര്‍ വേലൂരായും മാറും. പെരമ്പൂരിനെ പേരാമ്പൂരായും തൊണ്ടിയാര്‍പേട്ടിനെ തണ്ടിയാര്‍പേട്ടൈ ആയും എഗ്മോറിനെ എഴുമ്പൂരായും മാറ്റിയിട്ടുണ്ട്. ഉത്തരവിറങ്ങിയതോടെ തുടര്‍നടപടികള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും.
1)Covid19 is spreading rapidly 2)Migrants are suffering 3) Economy is crashed And what are we doing ??#NAMECHANGE pic.twitter.com/Um3xozvGgz
— Maharshi Madhukar (@MaharshiMadhuk1) June 11, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."