വടുതല ആര്‍.ഒ.ബി ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം
കൊച്ചി : ബജറ്റിലൂടെ വടുതലയില്‍ റെയില്‍ വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 35 കോടി രൂപ അനുവദിച്ചിരുന്നു.
ജനസാന്ദ്രതയും ഗതാഗത കുരുക്കും രൂക്ഷമായ വടുതല പ്രദേശത്ത് എത്രയും വേഗം പാലം നിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആറായിരത്തില്‍പരം പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം നിയമസഭയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കുകയുണ്ടായി.
നിര്‍മാണ വേളയില്‍ മറ്റു സമാന്തര റോഡുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സിയെ എല്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.വടുതലയില്‍ റെയില്‍ വേ മേല്‍പ്പാലം ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി രക്ഷാധികാരി ഫാദര്‍ പോള്‍സണ്‍ കുന്നപ്പിള്ളി നിവേദനം മുഖ്യമന്ത്രിയ്ക്കു കൈമാറി. കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ഒ.പി സുനില്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സി.ജെ ജോര്‍ജ്ജ് , അഡ്വ. കെ.ഡി ബാബു, മോട്ടിലാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."