മത്സ്യബന്ധന ഭരണനിര്‍വഹണം രാഷ്ട്രീയ മുക്തമാക്കണമെന്ന് ഡച്ച് ശാസ്ത്രജ്ഞന്‍
കൊച്ചി: ശാസ്ത്രത്തിന് പകരം രാഷ്ട്രീയമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മത്സ്യബന്ധന ഭരണനിര്‍വഹണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നതെന്ന് മത്സ്യബന്ധന മേഖലയില്‍ ഗവേഷണം നടത്തുന്ന ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. മാര്‍ട്ടിന്‍ ബാവിക്ക്. മത്സ്യബന്ധന മേഖലയിലെ ഭരണനിര്‍വഹണം എന്ന വിഷയത്തില്‍ സി.എം.എഫ്.ആര്‍.ഐയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്നും അവസാനിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. വടക്കന്‍ ശ്രീലങ്കയിലെ ഇരുപത്തയ്യായിരത്തോളം ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ മത്സ്യബന്ധനത്തിന് ശാസ്ത്രീയമായ രീതിയില്‍ നിയന്ത്രണം കൊണ്ടുവരണം.
രാഷ്ട്രീയ പ്രേരിതമായ തീരുമാനങ്ങള്‍ക്കപ്പുറം, ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഇന്ത്യയില്‍ മത്സ്യമേഖലയിലെ ഭരണ നിര്‍വഹണം രാഷ്ട്രീയ പ്രേരിതമാണ്. ഈ രംഗത്തെ അനാവശ്യമായ രാഷ്ട്രീയ സ്വാധീനങ്ങള്‍ തടയണമെന്നും ഡോ.ബാവിക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."