കൊവിഡ് പ്രതിരോധം: സ്വകാര്യ ആശുപത്രികളുടെ പിന്തുണയുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കൊവിഡ് - 19 പ്രതിരോധത്തിന് ലാബ്, വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നല്കാന് തയാറാണെന്ന് സ്വകാര്യ ആശുപത്രി ഉടമകളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ച.കൊവിഡ് ചികിത്സയോടൊപ്പം മറ്റ് രോഗങ്ങളുടെ ചികിത്സയും കൊണ്ടുപോകേണ്ടതുണ്ട്. മഴക്കാലമായതിനാല്‍ നിരവധി പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ആവശ്യമായി വരും. ആവശ്യം വരുന്ന ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഐ.എം.എ, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ആശുപത്രികളിലെ മാനേജ്മെന്റുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."