പ്രവാസികള്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം
തിരുവന്തപുരം: വിദഗ്ധ സമിതി നിര്‍ദേശപ്രകാരം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ മാര്‍രേഖ സര്‍ക്കാര്‍ പുതുക്കി. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗരേഖ പുതുക്കിയത്.
വിദേശത്തുനിന്നും വരുന്നവരില്‍ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവരില്‍ നിന്നും സത്യവാങ്മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകാം.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം, പൊലിസ്, കൊവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച വിവരം കൈമാറും. യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്ന് പൊലിസ് ഉറപ്പാക്കും.
വീട്ടിലെ സൗകര്യത്തില്‍ ന്യൂനതകളുള്ള പക്ഷം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മുന്‍കരുതല്‍ നിര്‍ദേശിക്കും.
ക്വാറന്റൈന്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാം. പെയ്ഡ് ക്വാറന്റൈന്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഹോട്ടലില്‍ സൗകര്യം ഒരുക്കും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ എത്തുന്നതിനു മുന്‍പായി 'കൊവിഡ് ജാഗ്രത' പോര്‍ട്ടലിലൂടെ ഹോം ക്വാറന്റൈന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തെരഞ്ഞെടുക്കാം.
സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂം വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലിസ്, കൊവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവരെ അറിയിച്ചിരിക്കണം.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ 12 മണിക്ക് മുന്‍പ്;
പ്രാദേശിക സാഹചര്യം നോക്കി തീരുമാനം
തിരുവനന്തപുരം: നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ വിദഗ്ധ സമിതയുടെ ശുപാര്‍ശയെ തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്.
ഒരു വ്യക്തി പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പോസിറ്റീവാകുക, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റൈന്‍ ആകുക, വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലാകുക, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റൈന്‍ ഉണ്ടാകുക, കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപ്പിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഏഴ് ദിവസത്തേക്കാണ് ഇങ്ങനെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുക. നീട്ടുന്ന കാര്യം കലക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.
ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പായി കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും.
പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് തലത്തിലും കോര്‍പറേഷനില്‍ സബ് വാര്‍ഡ് തലത്തിലും ആയിരിക്കും.വാര്‍ഡുകളിലെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റാകും. 50 ശതമാനത്തില്‍ താഴെയാകുന്ന മുറയ്ക്ക് ഇതൊഴിവാക്കും.വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ വീടും ആ വീടിനു ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."