എസ്.കെ.എസ്.എസ്.എഫ് ഇഫ്തിതാഹ് സംഗമങ്ങള്‍ക്ക് തുടക്കം
തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്വലബ വിങിന് കീഴില്‍ 'മതവിദ്യ നുകരാം..വിജയതേരിലേറാം' എന്ന പ്രമേയത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ്-അറബിക് കോളജുകളിലും സംഘടിപ്പിക്കുന്ന ഇഫ്തിതാഹ് നവാഗത സംഗമങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ ചെമ്പ്ര അല്‍ ഈഖാള് ദര്‍സില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നിര്‍വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ അധ്യക്ഷനായി.
ജില്ലാ ജന. സെക്രട്ടറി ഷാഫി മാസ്റ്റര്‍ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓര്‍ഗ. സെക്രട്ടറി ശാകിര്‍ ഫൈസി കാളാട് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജാമിഅഃ നൂരിയഃ വാര്‍ഷിക പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ജില്ലാ ത്വലബവിങ് ചെയര്‍മാന്‍ അബ്ദുല്ല മുജ്തബ ഫൈസി ആനക്കരക്ക് ജില്ലാ ത്വലബ വിങിന്റെ ഉപഹാരം ഫഖ്‌റുദ്ദീന്‍ തങ്ങള്‍ സമ്മാനിച്ചു.
കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി, പി.ടി മുഹമ്മദലി ഹാജി, പി.പി.എം ഷാഫി ഫൈസി, സ്വാദിഖ് തിരൂര്‍, റഊഫ് കണ്ണന്തളി, സലാം ഫൈസി, സല്‍മാന്‍ കുണ്ടൂര്‍, അന്‍സാര്‍ ചേളാരി, മുജ്തബ ഫാസി ആനക്കര, ഖലീല്‍ ചെമ്പ്ര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."