തൊടുപുഴയുടെ കാര്‍ഷിക മേഖലയില്‍ ജോയ്‌സ് ജോര്‍ജിന്റെ പര്യടനം
തൊടുപുഴ: തൊടുപുഴയുടെ കാര്‍ഷിക മേഖലയില്‍ ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. ഇന്നലെ തൊടുപുഴ നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം നടന്നത്.
തൊടുപുഴയുടെ നഗരഹൃദയത്തിന് പുറത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും എത്തിച്ചേരേണ്ടതുണ്ടെന്നും അതിനായി മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. തൊടുപുഴ - വണ്ണപ്പുറം റോഡും, വണ്ണപ്പുറം - ചേലച്ചുവട് റോഡും സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ (സി.ആര്‍.എഫ്) ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുമെന്നും ജോയ്‌സ് ജോര്‍ജ് ആദ്യ സ്വീകരണവേദിയായ തൊമ്മന്‍കുത്തില്‍ പറഞ്ഞു.
രാവിലെ ഏഴിന് എല്‍.ഡി.എഫ് ലോക്‌സഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ ശിവരാമന്‍ രണ്ടാംദിന പര്യടനം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ.പി. മേരി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
തുടര്‍ന്ന് വെണ്‍മറ്റം, പട്ടയക്കുടി, മുള്ളരിങ്ങാട്, വണ്ണപ്പുറം ടൗണ്‍, കാളിയാര്‍, കോടിക്കുളം, നെടുമറ്റം, കരിമണ്ണൂര്‍, തട്ടക്കുഴ, ചീനിക്കുഴി, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി, പാറേക്കവല എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് ഉടുമ്പന്നൂര്‍ ടൗണില്‍ സമാപിച്ചു.
അഞ്ച് വര്‍ഷവും വിശ്രമരഹിതമായി പ്രവര്‍ത്തിച്ചതിനുള്ള ജനങ്ങളുടെ സ്‌നേഹോപാഹാരം വോട്ടായി മാറുമെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.എല്‍.ഡി.എഫ് നേതാക്കളായ വി.വി മത്തായി, കെ. സലീംകുമാര്‍, ടി.പി ജോസഫ്, പി.കെ വിനോദ്, പി.പി ജോയി, മുഹമ്മദ് ഫൈസല്‍, എം.ആര്‍ സഹജന്‍, വി.ആര്‍ പ്രമോദ്, എന്‍. സദാനന്ദന്‍, എം.എം സുലൈമാന്‍, ടി.ആര്‍ സോമന്‍, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."