HOME
DETAILS
MAL
മലയാളം കംപ്യൂട്ടിങ്: ഉദ്യോഗസ്ഥ പരിശീലനം തുടങ്ങി
backup
July 04 2018 | 07:07 AM
മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മലയാളം കംപ്യൂട്ടിങ് പരിശീലനം ജില്ലയിലും തുടങ്ങി. ഭരണഭാഷ സമ്പൂര്‍ണമായി മലയാളമാക്കല്‍, കടലാസ് രഹിത ഓഫിസ് തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനുദ്ദേശിച്ചാണ് പരിശീലനം.
താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം തെരഞ്ഞെടുത്ത ഓരോ അക്ഷയ കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ക്ലര്‍ക്ക് മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 25 പേരുള്‍പ്പെടുന്ന ഓരോ ബാച്ചിനും അഞ്ചു ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ജില്ലാതല ഉദ്ഘാടനം കോഡൂര്‍ ഗ്രാമപഞ്ചായത്ത് കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ എ.ഡി.എം വി. രാമചന്ദ്രന് നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശീലനം നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."