നാടന്‍ പശുക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു
തിരുവനന്തപുരം: തദ്ദേശീയ പശുക്കളെ അണിനിരത്തി കനകക്കുന്ന് സൂര്യഗാന്ധി മൈതാനത്തില്‍ ആരംഭിച്ച പ്രദര്‍ശനവും വിപണനമേളയും ശ്രദ്ധേയമാവുന്നു.ക്ഷീരവികസന വകുപ്പും മില്‍കോ ഡയറിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ തനത് ഇനമായ വെച്ചൂര്‍പ്പശുവാണ് പ്രദര്‍ശനത്തിലെ താരം. ഇവയെ കൂടാതെ ചെറുവള്ളി, കപില, കൃഷ്ണവാലി, ഹൈറേഞ്ച്, വടകര, കാസര്‍കോട് കുള്ളന്‍, മലനാട് ഗിദ്ദ, ഗീര്‍, സഹിവാള്‍, കങ്കയം തുടങ്ങി 50ഓളം നാടന്‍പശുക്കളെ വരും ദിവസങ്ങളില്‍ കൊണ്ടുവരും. പശുക്കളെ കണ്ട് ഇഷ്ടപ്പെട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവയെ എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ട്.
ഓണനാളില്‍ വിഷരഹിതമായ പച്ചക്കറി എന്ന സന്ദേശമുയര്‍ത്തി വിവിധയിനം പച്ചക്കറി വിത്തുകളും തൈകളും വില്‍പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഫലവൃഷതൈകള്‍, വിത്തുകള്‍, ജൈവവളങ്ങള്‍, ചാണകപ്പൊടി, പഞ്ചഗവ്യം, കൃഷ്‌ക്കാവശ്യമായ ഉപകരണങ്ങളും വില്‍പനക്കായുണ്ട്. മേള 17 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."