HOME
DETAILS

സര്‍ക്കാര്‍ കണക്കില്‍ ഭവനരഹിതരില്ല കോളനിയിലുള്ളത് നിര്‍മാണം പാതിവഴിയില്‍ നിലച്ച വീടുകള്‍ മാത്രം

  
backup
April 19 2017 | 00:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b5


പുല്‍പ്പള്ളി: ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന വാശിയിലാണ് ഭരണകര്‍ത്താക്കളും, ഉദ്യോഗസ്ഥരും. ഇവരോടൊപ്പം കരാറുകാരും ഉഷാറായി രംഗത്തുണ്ട്. നിര്‍മ്മാണം തുടങ്ങിയവയില്‍ എത്രയെണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നു ചോദിച്ചാല്‍ ഉദ്യോഗസ്ഥരുടെ കണക്കുകളില്‍ എല്ലാം പൂര്‍ത്തിയായി.
എന്നാല്‍ ഇതിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ ജില്ലയിലെ ഓരോ ആദിവാസി കോളനികളിലും കയറി ഇറങ്ങണം. പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഇത്തരം പൂര്‍ത്തിയാകാത്ത വീടുകള്‍ മാത്രമുള്ള ഒരു ആദിവാസി കോളനിയുണ്ട്.
കാപ്പിക്കുന്നിലെ പുതിയിടം പണിയ കോളനി. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നാണ് പുതിയിടം പണിയ കോളനി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കിയതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്.
വീടുകള്‍ നിര്‍മ്മിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.എന്നാല്‍ ഇവയില്‍ എത്രയെണ്ണം വാസയോഗ്യമായി ഉണ്ടെന്ന ചോദ്യത്തിന് ഒരു വീട് പോലുമില്ലെന്നതാണ് യാഥാര്‍ത്യം. സര്‍ക്കാര്‍ കണക്കില്‍ ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷംരൂപ വരെ മുടക്കി നിര്‍മിച്ച വീടുകളാണ് ഒന്നിനും കൊള്ളാത്ത അവസ്ഥയിലുള്ളത്.
വീടുകളില്‍ പലതും പൂര്‍ത്തിയാക്കാതെ പണവും വാങ്ങി കരാറുകാര്‍ മുങ്ങിയതാണ്. രേഖകളില്‍ ഗുണഭോക്താവ് തന്നെയാണ് കരാറുകാരന്‍, അതുകൊണ്ടുതന്നെ യഥാര്‍ത്ത വെട്ടിപ്പുകാരനെ ശിക്ഷിക്കുവാനും വകുപ്പില്ല.
പുതിയിടം കോളനിയിലെ പല വീടുകളുടെയും കരാറുകാരന്‍ അക്കാലത്തെ വാര്‍ഡംഗത്തിന്റെ ഭര്‍ത്താവായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റായ ആളും കോളനിയില്‍ അക്കാലത്ത് കരാറുകാരനായി ഉണ്ടായിരുന്നു.
നിരക്ഷരരായ ആദിവാസികള്‍ക്ക് ഈ വെട്ടിപ്പിനെതിരെ ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. ആദിവാസി വകുപ്പുദ്യോഗസ്ഥരും കരാറുകാരും, ഭരണകര്‍ത്താക്കളും ചേര്‍ന്ന അച്ചുതണ്ടായിരുന്നു ഈ വെട്ടിപ്പുകള്‍ക്കു പിന്നിലുണ്ടായിരുന്നത്.
ഒരിക്കല്‍ വീടുകിട്ടിയവരാണെന്ന കാരണത്താല്‍ പുതിയ വീടുകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. മുമ്പ് വൈക്കോല്‍ മേഞ്ഞതാണെങ്കിലും ചോരാത്ത വീട് ഇവര്‍ക്കുണ്ടായിരുന്നു.
ഇന്ന് ആധുനിക വീടുകള്‍ വന്നതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളാണ് പുതിയിടം കോളനിക്കാര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago