HOME
DETAILS
MAL
വ്യാപാരിയെ രണ്ടംഗ സംഘം മര്‍ദിച്ചു
backup
July 04 2018 | 08:07 AM
കൂത്തുപറമ്പ്: ആലച്ചേരിയില്‍ കടയില്‍ കയറി വ്യാപാരിയെ രണ്ടംഗ സംഘം മര്‍ദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ആലച്ചേരി യൂനിറ്റ് സെക്രട്ടറിയും ആലച്ചേരി ചെട്ട്യാംമുക്കിലെ സി.കെ സ്റ്റോര്‍ ഉടമയുമായ സി. സന്തോഷ് കുമാറി(34)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരുക്കേറ്റ സന്തോഷ് കുമാറിനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് ആലച്ചേരി, ചെട്ട്യാംമുക്ക് എന്നിവിടങ്ങളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."