പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കാന്‍ മതിയായ തുക അനുവദിച്ചില്ലെന്ന് പരാതി
കാട്ടൂര്‍: പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കാന്‍ വൃദ്ധയ്ക്കു മതിയായ തുക അനുവദിച്ചില്ലെന്നു പരാതി. കാട്ടൂര്‍ തേക്കുമൂല സ്വദേശി വള്ളിയമ്മ (74) ക്കാണ് സര്‍ക്കാര്‍ വീട് നിര്‍മിക്കാന്‍ ആവശ്യമായ പണം നല്‍കിയില്ലെന്ന് ആരോപണമുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ വള്ളിയമ്മയുടെ വീട്ടില്‍ പൂര്‍ണമായി വെള്ളം കയറുകയും വീടിനു ബലക്ഷയം സംഭവിക്കുകയും ചെയ്തു. പ്രളയശേഷം ഇവരും കുടുംബവും സമീപത്തെ വീടുകളിലാണ് താമസിച്ചിരുന്നത്. പരിശോധനയ്ക്ക് ശേഷം വേണ്ട തുക അനുവദിക്കുമെന്നും വീടിന്റെ പുനര്‍നിര്‍മാണം ആരംഭിക്കാനും വാര്‍ഡ് മെംബര്‍ പറഞ്ഞതായും വള്ളിയമ്മ പറഞ്ഞു.
തുടര്‍ന്ന് നാലു സെന്റ് സ്ഥലത്തെ പഴയ വീട് പൊളിച്ചുമാറ്റി പുതിയ വീട് നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
തുക ലഭിക്കുന്നതിനായി വില്ലേജില്‍ അപേക്ഷ നല്‍കിയപ്പോള്‍ മാത്രമാണ് വീട് നിര്‍മാണത്തിന് രണ്ടര ലക്ഷം മാത്രമാണ് പാസായതായി അറിയുന്നത്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ഭാഗികമായി കേടുപാട് എന്ന് രേഖപെടുത്തിയതാണ് ഈ നിര്‍ദ്ദന കുടുംബത്തിന് വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."