രണ്ടു മാസത്തിനിടക്ക് നാല് അപകടങ്ങള്‍; ജനം ഭീതിയില്‍
കരുനാഗപ്പള്ളി: ദേശീയ പാതയില്‍ ഓച്ചിറയ്ക്കും പുത്തന്‍തെരുവിനും മധ്യേ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നാല് ഗ്യാസ് ടാങ്കര്‍ ലോറികളാണ് അപകടത്തില്‍പ്പെട്ടത്.
തലനാരിഴയ്ക്കാണ് നാലിടത്തും ദുരന്തം വഴിമാറിയത്. മെയ് അവസാനവാരം വവ്വാക്കാവ് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ ചങ്ങന്‍കുളങ്ങരയില്‍ നിറയെ ലോഡുമായി വന്ന ടാങ്കര്‍ ലോറി ചതുപ്പിലേക്ക് മറിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ടാങ്കര്‍ ലോറിയാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ജൂലൈ 6 ന് രാവിലെ 11 ന് വവ്വാക്കാവ് ജങ്ഷന് തെക്കുവശത്ത് ഓടിക്കൊണ്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ പുറകുവശത്തെ ടയറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ഇവിടെ വന്‍ദുരന്തം ഒഴിവായത്. നാലാമത്തേതാണ് ഇന്നലെ നടന്ന അപകടം. ടയറിന് തീപ്പിടിച്ച സംഭവമൊഴിച്ചാല്‍ മറ്റു മൂന്നപകടങ്ങളും അര്‍ധരാത്രിക്കും പുലര്‍ച്ചക്കുമിടയിലാണ് നടന്നത്. ഉറക്കമൊഴിച്ചുള്ള ഡ്രൈവിങാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. മൂന്നു സംഭവങ്ങളിലും ഗ്യാസ് ചോര്‍ച്ചയുണ്ടായിരുന്നെങ്കില്‍വന്‍ദുരന്തത്തിന് വവ്വാക്കാവ് - ഓച്ചിറ മേഖലകള്‍ സാക്ഷിയാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."