പുല്‍വാമ: ഇന്ത്യ നല്‍കിയ തെളിവുകളില്‍ ഭീകരകേന്ദ്രങ്ങളില്ല- പാകിസ്താന്‍
ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് പാകിസ്താന്‍. പുതിയ വിവരങ്ങള്‍ നല്‍കിയാല്‍ അന്വേഷണം നടത്താമെന്നും പാകിസ്താന്‍ അറിയിച്ചു. പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ 54 പേരെ കുറിച്ച് അന്വേഷണം നടത്തുകയാണ്. എന്നാല്‍ ഇവര്‍ക്ക് ബോംബിങ്ങുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറായ അജയ് ബിസാരിയയെയാണ് പാകിസ്താന്‍ ഇക്കാര്യം അറിയിച്ചത്.
ഭീകരരെ പരിശീലിപ്പിക്കുന്ന 22 കേന്ദ്രങ്ങളെന്ന് പറഞ്ഞ് തന്ന ചിത്രത്തില്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും പാക് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 27നാണ് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പാകിസ്താന് ഇന്ത്യ കൈമാറിയത്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദിനും മസൂദ് അസ്ഹറിനും പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നത് തെളിയിക്കുന്ന രേഖകളാണ് ഇന്ത്യ കൈമാറിയത്.
ചില ടെലിഫോണ്‍ നമ്പറുകളും വാട്‌സ് ആപ് ഐ.ഡികളുമാണ് ആക്രമണത്തില്‍ പാക് പങ്ക് തെളിയിക്കാന്‍ ഇന്ത്യ കൈമാറിയതെന്ന് പാകിസ്താനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."