ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ യോഗം ചേര്‍ന്നു
കൊല്ലം: ഓണത്തിന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൊല്ലം ജില്ലയിലെ മൊത്തചില്ലറ വ്യാപാരികളുടെയും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു.
ഉത്സവ സീസണില്‍ പഴം, പച്ചക്കറി, പറയുവര്‍ഗ്ഗങ്ങള്‍, അരി തുടങ്ങിയവയുടെ ഉപഭോഗം കൂടുമ്പോള്‍ വില വര്‍ധനവിനും കരിഞ്ചന്തയ്ക്കും കൂടുതല്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കലക്ടര്‍ പൊതുവിപണിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ നിയന്ത്രിക്കുന്നതിന് വ്യാപാരസമൂഹത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചു. അരിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും സഹകരിക്കാമെന്ന് ആന്ധ്രയിലെ മില്‍ ഉടമകളുടെ പ്രതിനിധി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും അളവുതൂക്കത്തിലെ കൃത്യതയും ഉറപ്പാക്കാനും കൃത്രിമ ക്ഷാമം സൃഷ്ടിക്കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."