മൈക്രോസോഫ്റ്റില്‍ ഏപ്രില്‍ ഫൂള്‍ ഔട്ട്: ആഘോഷം പാടില്ലെന്ന് മെമ്മോ
ന്യൂയോര്‍ക്ക്: ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ ഇനി മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ ഉണ്ടാകില്ല. അത്തരം പരിപാടികള്‍ക്ക് ആരും ഇറങ്ങരുതെന്നും സ്ഥാപനം മെമ്മോവിലൂടെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ ഒരു തരത്തിലുള്ള പോസറ്റീവ് കാര്യങ്ങളും സാധ്യമാക്കുന്നില്ലെന്നും, ആവശ്യമില്ലാത്ത വാര്‍ത്തയാണ് ഉണ്ടാക്കുന്നത് എന്നാണ് മെമ്മോ പറയുന്നത്.എന്നാല്‍ ഈ നടപടി അനുകരിക്കാവുന്ന നടപടിയാണെന്നും ലോകത്തെല്ലായിടത്തും നടപ്പാക്കേണ്ടതാണെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വിസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പനിക്കുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ അഭിനന്ദിക്കാമെങ്കിലും ഇവ നേട്ടത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും മെമ്മോ പറയുന്നു.
മെമ്മോയുടെ അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."