HOME
DETAILS
MAL
ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചേക്കുമെന്ന് ജോ ബൈഡന്
backup
June 13 2020 | 04:06 AM
വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപ് അട്ടിമറിക്കുകയോ പരാജയപ്പെട്ടാലും അദ്ദേഹം അധികാരമൊഴിയാന്‍ തയാറാവാതിരിക്കുകയോ ചെയ്യുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് എതിര് സ്ഥാനാര്‍ഥി ജോ ബൈഡന്. അടുത്തിടെ ജോര്‍ജിയ ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന്റെ പ്രസ്താവന. തപാല്‍ ബാലറ്റുകളെല്ലാം കൃത്രിമമാണെന്നാണ് ട്രംപ് വാദിക്കുന്നതെന്നും മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ട്രംപ് അധികാരമൊഴിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ സൈന്യം അദ്ദേഹത്തെ വൈറ്റ്ഹൗസിനു പുറത്താക്കുമെന്നാണ് താന്‍ കരുതുന്നതെന്നും 77കാരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."