ഭരിക്കാന്‍ കഴിവില്ലെങ്കില്‍ ബങ്കറിലേക്കു തിരിച്ചുപോകൂ- ട്രംപിനോട് മേയര്‍
വാഷിങ്ടണ്‍: യു.എസിലെ കിഴക്കന്‍ നഗരമായ സിയാറ്റിലില്‍ പ്രക്ഷോഭകര്‍ പൊലിസ് രഹിതമായ കേന്ദ്രമുണ്ടാക്കിയതിനെ തുടര്‍ന്ന് അവിടെ ഇടപെടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രസിഡന്റ് ട്രംപിനെ പരിഹസിച്ച് സിയാറ്റില്‍ മേയര്‍ ജെന്നി ദുര്‍കാനും വാഷിങ്ടണ്‍ ഗവര്‍ണര്‍ ജേ ഇന്‍സ്ലിയും. ഭരിക്കാനറിയില്ലെങ്കില്‍ ബങ്കറിലേക്കു തിരിച്ചുപോകൂവെന്നാണ് ഇരുവരും ട്രംപിനു മറുപടി നല്‍കിയത്. നേരത്തെ വൈറ്റ്ഹൗസിനു മുന്നില്‍ വംശവിവേചനത്തിനെതിരായ പ്രക്ഷോഭകര്‍ തടിച്ചുകൂടിയതോടെ ട്രംപ് വൈറ്റ്ഹൗസിനകത്തെ ഭൂഗര്‍ഭ അറയില്‍ അഭയംപ്രാപിച്ചിരുന്നു.
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടതുപക്ഷം വലിയ രീതിയില്‍ പിന്തുണ നല്‍കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ സാഹചര്യത്തെ ഡെമോക്രാറ്റിക് മേയര്‍മാര്‍ ഗൗരവപൂര്‍വം എടുക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ബങ്കറിലേക്ക് മടങ്ങിപ്പോകുന്നത് തന്നെയാണ് ട്രംപിന് നല്ലതെന്നായിരുന്നു ജെന്നിയുടെ പ്രതികരണം. ഭരിക്കാന്‍ തീരെ കഴിവില്ലാത്ത ഒരാള്‍ വാഷിങ്ടണിന്റെ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ജേ ഇന്‍സ്ലിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."