തൊഴിലില്ലായ്മ: എച്ച്1ബി വിസ അമേരിക്ക റദ്ദാക്കിയേക്കും
ആയിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി പ്രൊഫഷനുകള്‍ക്ക് തിരിച്ചടിയാകും
വാഷിങ്ടണ്‍: കൊവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ അമേരിക്ക എച്ച്1ബി ഉള്‍പ്പെടെയുള്ള തൊഴില്‍ വിസകള്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലക്ക് യു.എസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1 വരെ നീണ്ടേക്കുമെന്നാണ് ഭരണവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. ഈ സമയത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ എച്ച്1ബി വിസ നല്‍കുന്നത്. ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന വിസയാണ് എച്ച്1ബി. അമേരിക്കയില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെയാണ് തീരുമാനം ബാധിക്കുക. ഇത് ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐ.ടി പ്രഫഷനലുകളെ ബാധിക്കും. എച്ച്1ബി വിസയുള്ള നിരവധി പേര്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി ഇതിനകം യു.എസ് വിട്ടിട്ടുണ്ട്. ഇവരെ പുതിയ നിയമം ബാധിക്കുമോ എന്നു വ്യക്തമല്ല.
അതേസമയം എച്ച്1ബി വിസ റദ്ദാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ഹൊഗന്‍ ഗിഡ്‌ലി അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും നടപടി സാധ്യമാണോ എന്ന കാര്യം പരിശോധിക്കും. പുതിയ തീരുമാനം സീസണല്‍ ജോലിക്കാര്‍ക്കു നല്‍കുന്ന ഹ്രസ്വകാല വിസയായ എച്ച്2ബി, ജെ1, എല്‍1 വിസക്കാര്‍ക്കും ബാധകമായിരിക്കും. അതേസമയം, യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സ് സി.ഇ.ഒ തോമസ് ഡൊനൊഹു ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."