തീ പാറുന്നിടത്ത് ക്ഷേമ പെന്‍ഷനൊപ്പം വോട്ടഭ്യര്‍ഥനയും
കോഴിക്കോട്: തീപാറുന്ന മണ്ഡലങ്ങളില്‍ ക്ഷേമ പെന്‍ഷനൊപ്പം എല്‍.ഡി.എഫിന്റെ വോട്ടഭ്യര്‍ഥനയും. പെന്ഷന് കൊടുക്കാന്‍ വീട്ടില്‍ എത്തുന്ന ബാങ്ക് ജീവനക്കാര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും എത്തി വോട്ടഭ്യര്‍ഥനയും നല്‍കിയാണ് പെന്‍ഷന്‍കാരെ 'വലയി'ലാക്കുന്നത്. കനത്ത മത്സരം നടക്കുന്ന കോഴിക്കോടും വടകരയിലുമാണ് വിഷു കൈനീട്ടമായി കിട്ടുന്ന പെന്ഷന് വിതരണവും തെരഞ്ഞെടുപ്പ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുന്നത്. അഞ്ചു മാസത്തെ കുടിശ്ശികയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് നല്കാന് എത്തുന്ന ജീവനക്കാര്‍ക്കൊപ്പമാണ് സ്ഥലത്തെ പ്രധാന സി.പി.എം നേതാക്കളും എത്തി ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന അഭ്യര്‍ഥന വിതരണം ചെയ്യുന്നത്. ഇതോടെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വരികയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."