പാതയോരത്തെ മദ്യശാലാനിരോധം: നിലനില്‍പ്പ് ഭീഷണിയിലെന്ന് ബെവ്‌കോ
തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടിയതിനാല്‍ വന്‍ നഷ്ടമുണ്ടാകുന്നുവെന്ന് ബെവ്‌കോ. പ്രതിദിനം 8 കോടിയിലേറെ രൂപ നഷ്ടമുണ്ടാകുന്നു. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് കാണിച്ച് ബെവ്‌കോ നികുതി വകുപ്പ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി.
സുപ്രിംകോടതി വിധി പ്രകാരം പാതയോരത്തെ മദ്യശാലകള്‍ പൂട്ടേണ്ടി വന്നത് ബിവറേജസ് കോര്‍പ്പറേഷനുണ്ടാക്കിയത് വന്‍ പ്രതിസന്ധിയാണ്. വന്‍ വരുമാന നഷ്ടവുമുണ്ടായി. പാതയോരത്തുള്ള 179 മദ്യശാലകളില്‍ ആകെ മാറ്റി സ്ഥാപിച്ചത് 29 എണ്ണം മാത്രമാണ്. മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ച 40 മദ്യശാലകള്‍ ജനകീയ പ്രതിഷേധം കാരണം വീണ്ടും പൂട്ടേണ്ടിവന്നു.
സംസ്ഥാനത്ത് വില്‍പനശാലകള്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയുന്നില്ലെന്നും, ഇവിടെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം അതിര്‍ത്തി കടന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നുമാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."