HOME
DETAILS

റോഡ് കൈയേറ്റവും നിയമലംഘനവും പട്ടാമ്പി നഗരത്തിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താനാകാതെ നിയമപാലകര്‍

  
backup
July 04 2018 | 09:07 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8


പട്ടാമ്പി: ഒന്നിനുപിറകെയൊന്നായി നിരനിരയായി കുരുങ്ങിക്കിടക്കുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലുമാവാതെ റോഡിനോട് ചേര്‍ന്നുള്ള അനധികൃത പാര്‍ക്കിങ്, ഇതിനിടയിലൂടെ പാഞ്ഞുപോകുന്ന ഇരുചക്രവാഹനങ്ങള്‍, ഏറെസമയം കടകള്‍ക്കുമുന്നില്‍ നിര്‍ത്തിയിട്ട് ചരക്കിറക്കുന്ന ലോറികള്‍, ഇതൊക്കെ പട്ടാമ്പി നഗരത്തിലെ സ്ഥിരം കാഴ്ചകളാണ്. നിരന്തരമായി പരാതി പറഞ്ഞിട്ടും ഗതാഗതക്കുരുക്ക് കൂടുകയല്ലാതെ കുറയുന്നില്ല. പുഴയ്ക്കും പാളത്തിനുമിടയില്‍ കുരുങ്ങിക്കിടക്കുന്ന പട്ടാമ്പി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഇനിയും അകലെയാണ്. ഫുട്പാത്ത് കൈയേറ്റം, തിരക്കേറിയ സമയങ്ങളിലുള്ള ചരക്കിറക്കല്‍, ട്രാഫിക് നിയമം തെറ്റിക്കല്‍, റോഡരികിലുള്ള അനിയന്ത്രിത പാര്‍ക്കിങ് ഇവയൊക്കെ പട്ടാമ്പിയിലെ സുഗമമായ ഗതാഗതത്തിന് എന്നും വിലങ്ങുതടിയാണ്.
സിഗ്‌നല്‍ സ്ഥാപിച്ചിട്ടും കുരുക്കിന് ശമനമില്ല
തിരക്കേറിയ ജങ്ഷനുകളായ പട്ടാമ്പി ഗുരുവായൂര്‍ റോഡ് ജങ്ഷനിലും, മേലെ പട്ടാമ്പിയിലും ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുരുക്കഴിയുന്നില്ല. മാര്‍ക്കറ്റ് റോഡ് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാറില്ല. തിരക്കേറിയ സമയങ്ങളായ രാവിലെയും വൈകീട്ടും നഗരത്തില്‍നിന്നും പുറത്തുകടക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വേണ്ടിവരും. നഗരത്തിലെ റോഡിന്റെ വീതികുറവും പ്രധാന പ്രശ്‌നമാണ്. സ്റ്റാന്‍ഡില്‍നിന്ന് ബസെടുത്താല്‍ തോന്നിയപോലെ എവിടെയും നിര്‍ത്തി ആളെയെടുക്കാം എന്ന സ്ഥിതിയാണ് പട്ടാമ്പിയില്‍. സ്റ്റാന്‍ഡില്‍നിന്നും മേലെ പട്ടാമ്പിവരെ അഞ്ച് ബസ് സ്റ്റോപ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ ബസുകാര്‍ ഇതിന്റെ ഇരട്ടിയിലധികം സ്റ്റോപ്പുകളില്‍ നിര്‍ത്തിയാണ് ആളെയെടുക്കുക.
ഗതാഗതനിയമം തെറ്റിക്കുന്നതും പതിവ്
നഗരത്തില്‍ പോലീസ് ക്രമീകരിച്ചിരിക്കുന്ന ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതും ഗതാഗത തടസ്സത്തിന് ഇടവരുത്തുന്നുണ്ട്. സിഗ്‌നല്‍ തെറ്റിച്ചുള്ള വാഹനങ്ങളുടെ പരക്കംപാച്ചില്‍, ഡിവൈഡര്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ നിയമംതെറ്റിച്ചുള്ള വാഹനമോടിക്കല്‍ തുടങ്ങിയവയെല്ലാം പ്രശ്‌നമാണ്. പോലീസ് സ്റ്റേഷന് മുമ്പിലും, മേലെ പട്ടാമ്പിയിലും സ്ഥാപിച്ചിട്ടുള്ള ബസ് സ്റ്റോപ്പുകളില്‍ ഓരോ സ്ഥലത്തേക്കുമുള്ള ബസുകള്‍ക്ക് പ്രത്യേകം സ്ഥലങ്ങള്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ബസുകള്‍ക്ക് നിര്‍ത്തി ആളെയെടുക്കാന്‍ ഡിവൈഡര്‍വെച്ച് തിരിച്ചിട്ടുമുണ്ട്. എന്നാല്‍ ബസുകള്‍ ഡിവൈഡറിനുള്ളില്‍ കയറാതെ ആളെയെടുക്കുന്നത് പതിവാണ്. ഇതോടെ പിറകില്‍ വരുന്ന മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസമായി ഗതാഗതക്കുരുക്ക് രൂപപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  13 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  34 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  41 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago