HOME
DETAILS
MAL
ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടിസ്
backup
April 19 2017 | 04:04 AM
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരേ ഡല്‍ഹി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്ശ്രമിച്ചുവെന്ന കേസിലാണ് നടപടി. ദിനകരനുമായി 50 കോടിയുടെ കരാര്‍ ഉറപ്പിച്ചെന്ന ഇടനിലക്കാരന് ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം, പാര്‍ട്ടിയില്‍നിന്ന് ദിനകരനെയും ശശികലയെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെയിലെ ഒരു മുതിര്‍ന്ന മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."