സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാംപുകളുടെ പേരില്‍ ആര്‍.എസ്.ബി.വൈ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു
ഒറ്റപ്പാലം: ജില്ലയിലുടനീളം സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാംപുകള്‍ മുഖാന്തരം ആര്‍.എസ്.ബി.വൈ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു.
തികച്ചും സൗജന്യം എന്നെഴുതി പാവപ്പെട്ട ആളുകളെ ക്ഷണിച്ചുവരുത്തി ആര്‍ എസ് ബി വൈ കാര്‍ഡ് വഴി ചികിത്സ നടത്തുന്ന പതിവ് തുടരുന്നു. അഹല്യ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന ക്യാംപുകള്‍ വഴിയുള്ള ശസ്ത്രക്രിയകളില്‍ ആറില്‍ രണ്ടും ആര്‍ എസ് ബി വൈ കാര്‍ഡ് ഉപയോഗിച്ചതായി അധികൃതര്‍ പറയുന്നു. 2019 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വര്‍ഷാരംഭത്തില്‍ തന്നെ സൗജന്യ ചികിത്സ ക്യാംപുകള്‍ എന്ന പേരില്‍ നടത്തി ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ചതായി പരാതി ഉയര്‍ന്നു.
വര്‍ഷത്തില്‍ 30,000 രൂപയുടെ ആനുകൂല്യം ലഭ്യമാവുന്നത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്നുള്ള വസ്തുത നിലനില്‍ക്കെ സൗജന്യ ക്യാംപുകള്‍ എന്ന തലകെട്ടുകളാണ് വിവാദത്തിലായത്. വിവിധ ക്ലബുകള്‍, സംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയുമായി ആശുപത്രി സംയുക്തമായി നടത്തിവരുന്ന സൗജന്യ ക്യാംപുകളില്‍ വെച്ച് രോഗികളെ കണ്ടെത്തുകയും, ക്യാംപ് ദിനമോ തൊട്ടടുത്തദിവസമോ തീയതി നിശ്ചയിച്ച് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു കൊണ്ട് ആശുപത്രിയിലെത്തിച്ച് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നു.
ഇത്തരത്തിലുള്ള ആശുപത്രി അധികൃതരുടെ തട്ടിപ്പ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമൊണ്. കഴിഞ്ഞമാസം അമ്പലപ്പാറ യില്‍ നടന്ന ക്യാംപിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നത്.ആര്‍ .എസ് .ബി .വൈ കാര്‍ഡ് ഉപയോഗിച്ചത് നിയമാനുസൃതമെന്ന് അഹല്യ ആശുപത്രി അധികൃതര്‍ പറയുന്നു.
എന്നാല്‍ സൗജന്യ നേത്ര പരിശോധനയും,തിമിര ശസ്ത്രക്രിയയും ആളുകളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ചൂഷണമാണെന്നും, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടണമെന്നും, സമഗ്ര അന്വേഷണം നടത്തണമെന്നും പൊതുപ്രവര്‍ത്തകനായ പി ദിവാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."