HOME
DETAILS
MAL
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: അടൂര്‍ പ്രകാശ് എം.പി ഉള്‍പ്പടെ 63 പേര്‍ക്കെതിരേ കേസ്
backup
June 13 2020 | 13:06 PM
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അടൂര്‍ പ്രകാശ് എം.പി ഉള്‍പ്പടെ 63 പേര്‍ക്കെതിരെയാണ് കേസ് എടുത്തു.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്സ് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നും അടൂര്‍ പ്രകാശുള്‍പ്പെടെ 50 പേര്‍ക്കെതിരെ പൊലീസ് എപ്പിഡെമിക് പ്രിവന്‍ഷന്‍ ഓര്‍ഡിനന്‍സ് അനുസരിച്ചു കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."