HOME
DETAILS
MAL
മണവും രുചിയും തിരിച്ചറിയാനാകാത്തത് കൊവിഡ് ലക്ഷണം
backup
June 13 2020 | 13:06 PM
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണവും രുചിയും തിരിച്ചറിയാനാകാത്തത് കൊവിഡ്-19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍- കൊവിഡ്-19 എന്ന മാര്‍ഗ രേഖയില്‍ പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, ഡയേറിയ തുടങ്ങിയ ലക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രോഗബാധിതനുമായുള്ള അടുത്ത സമ്പര്‍ക്കം വഴിയാണ് വൈറസ് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്നതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് രോഗം ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍ക്ക് അപകട സാധ്യത കൂടുതലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."