HOME
DETAILS
MAL
കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വദ്രയെ ഏപ്രില്‍ 1 വരെ അറസ്റ്റ് ചെയ്യില്ല
backup
March 28 2019 | 20:03 PM
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി പ്രത്യേക കോടതി തള്ളി. അതേസമയം അദ്ദേഹത്തെ ഏപ്രില്‍ 1 വരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി.
ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്റ്ററേറ്റ് (ഇ.ഡി) വദ്രയെ കസ്റ്റഡിയില്‍ കിട്ടാന്‍ ശ്രമിച്ചുവരുകയാണ്.
ലണ്ടനിലെ 22 ബ്രിസ്റ്റന്‍ സ്ക്വയറിലെ 19 ലക്ഷം പൗണ്ട് വിലയുള്ള ഭൂസ്വത്ത് വാങ്ങിയതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വദ്രക്കുവേണ്ടി കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകരായ കെ.ടി.എസ് തുളസിയും എ.എം സിങ്ഗ്വിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യത്തെ എതിര്‍ത്തു. ആവശ്യമായ രേഖകള്‍ നേരത്തെ തന്നെ പിടിച്ചെടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."