HOME
DETAILS
MAL
സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; പത്തനംതിട്ട സ്വദേശിയാണ് ജുബൈലിൽ മരണപ്പെട്ടത്
backup
June 13 2020 | 16:06 PM
ദമാം: സഊദിയിൽ കോവിഡ് ബാധിച്ചു ഇന്ന് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു (57) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരിച്ചത്. 28 വർഷമായി സ്വകാര്യ കമ്പനിയിലെ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുഫി. മക്കൾ: ജെയ്സൺ, ജെയ്സിബ.
ഇതോടെ, ഇന്ന് മാത്രം സഊദിയിൽ മരണപ്പെട്ട മലയാളികൾ മൂന്നായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."