HOME
DETAILS
MAL
വിനോദ് ദുവയുടെ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും
backup
June 13 2020 | 17:06 PM
ന്യൂഡല്‍ഹി:ഹിമാചല്‍ പ്രദേശ് പൊലിസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകന് വിനോദ് ദുവ നല്കിയ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ള ബി.ജെ. പി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വാര്‍ത്ത പരിപാടിയില്‍ പരാമപരാമര്ശിച്ചതിനാണ് ദുവക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജസ്റ്റിസുമാരായ യു.യു ലളിത്, എം.ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
അടിയന്തരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ച ഹരജി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. നാളെ രാവിലെ 11 മണിക്കാണ് ഹരജി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."