നോട്ട് നിരോധനത്തിന്റെ പരിണിതഫലം കണക്കാക്കാന്‍ ഇനിയും മാസങ്ങളെടുക്കും
വാഷിങ്ടണ്‍: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പരിണിതഫലം കണക്കാക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. 86 ശതമാനം നോട്ട് പെട്ടെന്നു പിന്‍വലിക്കുന്നതിലൂടെ വിചാരിച്ചതിനേക്കാളും പ്രത്യാഘാതമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം മൂലം അനൗദ്യോഗിക മേഖലയ്ക്കുണ്ടായ പ്രത്യാഘാതം കണക്കാക്കുക പ്രയാസമാണ്. പക്ഷെ, അത് വളരെക്കൂടുതലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പണം തിരിച്ചുവന്നിരിക്കുന്നു, അതുകൊണ്ടു തന്നെ പ്രതീക്ഷയിലാണെന്നും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, നോട്ട്‌നിരോധനത്തിന്റെ യഥാര്‍ഥ പ്രത്യാഘാതം ജി.ഡി.പിയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും ലോക ബാങ്കിന്റെയും വസന്തകാല യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുന്നുണ്ട്.
ഒരു ഭരണമാറ്റമാണ് നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ സൂചന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നികുതി ഒടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അതു പിടിച്ചെടുക്കാന്‍ മറ്റു വഴികള്‍ നോക്കുന്നുവെന്നും അദ്ദേഹം നോട്ട് നിരോധനത്തെ വിലയിരുത്തി.
നോട്ട് നിരോധനം ഭാഗികമായി സാമ്പത്തികമാണെങ്കിലും ഭാഗികമായി രാഷ്ട്രീയമാണ്. നികുതിയുടെ അടിത്തറ വികസിപ്പിക്കുകയും ഡിജിറ്റലൈസേഷനുള്ള ഒരു സ്‌റ്റെപ്പും കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."