HOME
DETAILS
MAL
കൂടുതല്‍ വിത്തുചെമ്മീനുകളെ ക്വാറന്റൈന് ചെയ്ത് എം.പി.ഇ.ഡി.എക്ക് ചരിത്രനേട്ടം
backup
June 14 2020 | 02:06 AM
കൊച്ചി: ഏറ്റവും കൂടുതല്‍ വിത്തുചെമ്മീനുകളെ ക്വാറന്റൈന് ചെയ്ത ചരിത്ര നേട്ടവുമായി എം.പി.ഇ.ഡി.എ. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കീഴിലുള്ള ചെന്നൈയിലെ അക്വാട്ടിക് ക്വാറന്റൈന് ഫെസിലിറ്റിയാണ് (എ.ക്യു.എഫ്) ഹവായി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 3600 വിത്തു ചെമ്മീനുകളെ ക്വാറന്റൈന് ചെയ്തത്.
കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മുടങ്ങിയ വിത്തു ചെമ്മീന്‍ ഇറക്കുമതി പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് എ.ക്യു.എഫ് ഹാച്ചറികള്‍ക്കായി ഈ സൗകര്യമൊരുക്കിയത്. ലോകത്തെ രണ്ടാമത്തെ ചെമ്മീന്‍ ഉത്പാദകരായി ഇന്ത്യ മാറിയത് വനാമി ചെമ്മീന്‍ കൃഷി കൊണ്ടാണെന്ന് എം.പി.ഇ.ഡി.എ ചെയര്മാന് കെ.എസ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."